skip to main |
skip to sidebar
ഫ്രൂട്ട് ലോജിസ്റ്റിക്ക - ബെര്‍ലിന്‍
ലോകത്തിലെ ഏറ്റവും വലിയ പഴം പച്ചക്കറി മേള ജെര്‍മനിയിലെ ബെര്‍ലിനില്‍ ഫെബ്രുവരി 9 -11 വരെ നടക്കുന്നു. 71 രാജ്യങ്ങളില്‍ നിന്നായി 2400 പ്രദര്‍ശന സ്റ്റാളുകള്‍ . 54000 ല്‍ അധികം സന്ദര്‍ശകര്‍ .
ഈ മേളയില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുക്കുന്നത്, കേന്ദ്ര സര്‍ക്കാരിന്റെ അന്ഗീകൃത എജെന്‍സി മാത്രം. സ്വതവേ ഒരു കാര്‍ഷിക രാജ്യം ആയ ഇന്ത്...യ എന്ത് കൊണ്ട് ഇത് പോലുള്ള മേളകളില്‍ മൌനം ആയിരിക്കുന്നു. ഇന്ത്യയുടെ അയാള്‍ രാജ്യം ആയ പാക്കിസ്ഥാന്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ ഈ മേളയില്‍ വളരെ സജീവം ആയി പങ്കെടുക്കുന്നു. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പ്രധാനമായും കയറ്റി അയക്കുന്ന പഴങ്ങള്‍ , മാങ്ങ ( അല്‍ഫോന്‍സോ , ബദാമി, കേസര്‍ ഇനങ്ങള്‍ ) മുന്തിരി ( തോംപ്സന്‍ സീഡ് ലെസ്സ് , ശരദ് , സോനക്ക, ഫ്ലൈര്‍ , റെഡ് ഗ്ലോബെ ) മാതള നാരങ്ങ ( ഗണേഷ് എന്നാ ഇനം ) എന്നിവയാണ്. പപ്പായ, നാരങ്ങ, സപ്പോട്ട, ആത്തച്ചക്ക , തുടങ്ങിയവയും ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്നു. പച്ചക്കറികളില്‍ ഉള്ളിയും മുളകും മുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാം തന്നെ കയറ്റി അയക്കുന്നു. പ്രധാനമായും മഹാരാഷ്ട്രയില്‍ നിന്നാണ് ഇവ മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, യുറോപ്പ് , മലേഷ്യ, സിങ്ങപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഇന്ത്യന്‍ പഴം, പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യ പ്രധാനമായും ഒരു കാര്‍ഷിക രാജ്യമായി അറിയപ്പെടുന്നു എങ്കിലും ഇത് വരെയും കയറ്റുമതിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടോടെ യാതൊരു വിധമായ മൂലധന നിക്ഷേപവും നടത്തിയിട്ടില്ല. നമ്മള്‍ ഇപ്പോഴും ശാസ്ത്രീയമായി കൃഷി ചെയ്യാന്‍ പഠിച്ചിട്ടില്ല. വിത്ത് പാകുന്നു, വളം ഇടുന്നു, കുറച്ചു മരുന്നടിക്കുന്നു. പാകമാകുമ്പോള്‍ അത് പറിക്കുന്നു, ചന്തയില്‍ കൊണ്ട് പോയി വില്‍ക്കുന്നു എന്നാ സാധാരണ രീതി ആണ് അവലംബിക്കുന്നത്. മറ്റു രാജ്യങ്ങളിലെ കര്‍ഷകര്‍ വളരെ പ്രൊഫെഷണല്‍ രീതിയില്‍ ആണ് കൃഷിയെ കാണുന്നത്. അവര്‍ അതിനെ ഒരു വ്യവസായം ആയി കാണുമ്പോള്‍ ഇന്ത്യയില്‍ വളരെ ഉദാസീനതയോടെ ആണ് ഇന്നും പലരും കൃഷിയെ നോക്കിക്കാണുന്നത്. പ്രീ ഹാര്‍ വെസ്റ്റിംഗ് പോലെ തന്നെ പോസ്റ്റ് ഹാര്‍ വെസ്റ്റിംഗ് ഉം ശ്രദ്ധിക്കെണ്ടാവയാണ്. പ്രൊഫെഷണല്‍ കൃഷിക്കാര്‍ ഏറ്റവും അധികം ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നത് പോസ്റ്റ് ഹാര്‍വെസ്റ്റിംഗ് ചെയ്യുന്നതിന് വേണ്ടി ആണ്. തരം തിരിക്കല്‍ ( grading ) പാക്കിംഗ് , പ്രീ കൂളിംഗ് , സ്റ്റൊരേജു, ട്രാന്‍സ്പോര്‍ടിംഗ് , മാര്‍ക്കെറ്റിംഗ് ഇതിലൊക്കെ ആണ് കൂടുതല്‍ മുതല്‍ മുടക്ക് വേണ്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ കോര്‍പോറെറ്റു ഭീമന്മാര്‍ ഇപ്പോള്‍ കൃഷിയിലേക്ക് തിരിയുന്നു. മഹിന്ദ്ര, റിലയന്‍സ് , അടാനി, മിത്തല്‍ , പെപ്സി, ടാറ്റാ , ബജാജ്, ബിര്‍ള ഇവരൊക്കെ കൃഷിയിലേക്ക് അവരുടെ താല്പര്യം കാണിച്ചു തുടങ്ങി. പക്ഷെ ഇന്ന് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പുറത്തു വരുന്ന ബിരുദധാരികള്‍ക്ക് ഈ മേഖലയില്‍ അറിവ് തുലോം കുറവാണ് എന്ന് കര്‍ഷകര്‍ വിലപിക്കുന്നു. സര്‍ക്കാര്‍ കൃഷിവകുപ്പില്‍ ഒരു ജോലി എന്നതിനപ്പുറം ക്രിയാതമകമായ ഒന്നും ഇവരില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്നാണ് അനുഭവം പറയുന്നത്. ഇന്ന് പച്ചക്കറി മാര്‍ക്കറ്റുകള്‍ പോലും നവീകരിക്കപ്പെടണം. നമ്മുടെ പല പച്ചക്കറി ചന്തകളിലും കടന്നു പോകുന്നത് പോലും മൂക്ക് പൊത്തി കൊണ്ടാണ്. ആ സ്ഥിതി മാറണം. പുതിയ തലമുറ കൃഷിയില്‍ നിന്നും പിന്നോക്കം പോകുവാനും ഇതൊക്കെ ആകും കാരണം.
No comments:
Post a Comment